ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന സുമേഷ് ആന്റ് രമേഷ് പ്രൈം റീൽസ് ഒടിടി പ്ളാറ്റ് ഫോമിൽ ജനുവരി 22ന് റിലീസ് ചെയ്യും. സലിം കുമാർ, പ്രവീണ, സുധീപ് ജോഷി, ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റു താരങ്ങൾ. ഹ്യുമർ ഗണത്തിൽപ്പെട്ടതാണ് സുമേഷ് ആന്റ് രമേഷ് . സുമേഷിന്റെയും രമേഷിന്റെയും ജീവിതത്തിലെ അമളിയാണ് ചിത്രത്തിന്റെ പ്രമേയം. വൈറ്റ് സാൻഡ് സ് മീഡിയ ഹൗസിന്റെ ബാനറിൽ കെഎൽ 7 എന്റർടൈൻമെന്റ്സുമായി ചേർന്ന് ഫരീദ് ഖാനാണ് ചിത്രം നിർമിക്കുന്നത്. സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നത്.