union-minister-sadananda-

ബംഗളൂരു: കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ കാറിൽ കയറുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക ചിത്രദുർഗയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബി.ജെ.പി കോർ കമ്മിറ്റി മീറ്റിം​ഗിൽ പങ്കെടുത്തശേഷം ഇന്നലെ ഉച്ചയോടെ ബം​ഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ രക്ത സമ്മർദ്ദത്തിൽ വ്യതിയാനമുണ്ടെന്നും ഷു​ഗറിന്റെ അളവ് കുറഞ്ഞതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.