കമ്മാരസംഭവം എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്നു. തീർപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് നായകന്മാരാവുന്നത്.വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന വാചകത്തോടെയാണ് അണിയറ പ്രവർ ത്തകർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത് . സൈജു കുറുപ്പ്, ഇഷ തൽവാർ, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുരളി ഗോപി ആദ്യമായി നിർമ്മാണം ചെയ്യുന്ന ചിത്രം കൂടിയാണിത്. രതീഷ് അമ്പാട്ടും വിജയ് ബാബുവുമാണ് നിർമ്മാണ പങ്കാളികൾ . ഫ്രൈഡേ ഫിലിം ഹൗസിന്റെ യും സെല്ലുലോയ്ഡ് മാർഗിന്റെയും ബാനറുകളിലാണ് നിർമ്മാണം. കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഫെബ്രുവരിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.