മുറാദ് നഗർ: ഉത്തർ പ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 18 മരണം. നിരവധി പേർക്ക് പരിക്കേറ്റു.
മുറാദ് നഗർ പട്ടണത്തിലെ ശ്മശാനത്തിലാണ് ദുരന്തമുണ്ടായത്. ശവസംസ്കാര ചടങ്ങ് നടക്കവെ, കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. കനത്ത മഴയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്നിരക്ഷാ സേനയും പെലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.