ന്യൂഡൽഹി: മതനിയമപ്രകാരം അനുവദനീയമായ ചേരുവകള്‍ അടങ്ങിയ മറ്റേതെങ്കിലും വാക്‌സിന്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച കൊവിഡ് വാക്‌സിൻ സ്വീകരിക്കാമെന്ന് നിലപാടെടുത്ത് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ ഘടകം. രാജ്യം കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ ഒരുങ്ങവേയാണ് സംഘടന നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നത്.
മതനിയമങ്ങൾ പ്രകാരം അനുവദനീയമല്ലാത്ത ഒരു പദാര്‍ത്ഥം അതിന്റെ സവിശേഷകള്‍ കൊണ്ട് വ്യത്യസ്തമായ ഒന്നായി രൂപാന്തരപ്പെടുന്നുവെങ്കില്‍ അത് ശുദ്ധവും അനുവദനീയമായുമായി കണക്കാക്കാവുന്നതാണെന്നും സംഘടനയുടെ ശരീഅത്ത് കൗണ്‍സില്‍ സെക്രട്ടറി ഡോ.റസി ഉല്‍ ഇസ്‌ലാം പറയുന്നു.ഇത് കണക്കിലെടുക്കുമ്പോൾ ഹറാമായ പന്നിയുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്‍മാരുടെ അഭിപ്രായ പ്രകാരം അനുവദനീയമാനിന്നും റസി ഉല്‍ ഇസ്‌ലാം പറഞ്ഞു.
ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വാക്‌സിനുകളില്‍ എന്ത് തരം പദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും ഇത് ലഭിക്കുമ്പോള്‍ കൂടുതൽ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ഇദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ട വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ചില മതസംഘടനകള്‍ പറഞ്ഞതോടെയാണ് ഇക്കാര്യം വിശദീകരിച്ചത്.
വാക്‌സിനേഷന് അനുമതി ലഭിച്ചിരിക്കുന്ന വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടില്ല എന്ന് ഈഷിക്കാന്‍ വേണ്ടി സ്റ്റബിലൈസര്‍ ആയി ഉപയോഗിക്കുന്നുണ്ട്. അതേസമയം പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടതാണെങ്കിലും വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ മുസ്ലിം മതവിശ്വാസികൾക്ക് ഉപയോഗിക്കാമെന്ന് നേരത്തെ യുഎഇ ഫത്വ കൗണ്‍സില്‍ പറഞ്ഞിരുന്നു.