dead

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ മാദ്ധ്യമപ്രവർത്തകനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തു ഞെരിച്ചത് മൂലം ശ്വാസംമുട്ടി മരിച്ചനിലയിലാണ് കാറിന്റെ പിൻസീറ്റിൽ മൃതദേഹം കാണപ്പെട്ടതെന്ന് ബാറ പൊലീസ് പറഞ്ഞു.

ജനുവരി ഒന്നിന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു.

ബാര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ അജ്ഞാത കാർ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം. കൂടുതൽ അന്വേഷണത്തിൽ മാദ്ധ്യമപ്രവർത്തകൻ ആശു യാദവാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തിയതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും കാൺപൂർ സൗത്ത് എസ്.എസ്.ബി ദീപക് കപൂർ പറഞ്ഞു.

സംഭവത്തിൽ മൂന്നംഗസംഘം അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കൊലപാതകമാണോ എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.