ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 157 റൺസിന് ആൾഔട്ടായി.ആറുവിക്കറ്റ് വീഴ്ത്തിയ അൻറിച്ച് നോർക്യേയാണ് ലങ്കയെ കശക്കിയെറിഞ്ഞത്. വിയാൻ മുൾഡർ മൂന്ന് വിക്കറ്റുവീഴ്ത്തി. 60 റൺസെടുത്ത കുശാൽ പെരേരയാണ് ലങ്കയുടെ ടോപ്സ്കോറർ.മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 50/1 എന്ന നിലയിലാണ്. 41 റൺസുമായി ക്രീസിലുള്ള ഡീൻ എൽഗാർ ടെസ്റ്റിൽ 4000റൺസ് പിന്നിട്ടു.