ക്രൈസ്റ്റ് ചർച്ച് : ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 297 റൺസിന് ആൾഔട്ടായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ കൈൽ ജാമീസണാണ് പാകിസ്ഥാനെ വിറകൊള്ളിച്ചത്. 93റൺസെടുത്ത അസ്‌ഹർ അലിയും 61 റൺസെടുത്ത മുഹമ്മദ് റിസ്‌വാനും 48 റൺസെടുത്ത ഫഹീം അഷ്റഫും പാക് നിരയിൽ പിടിച്ചുനിന്നു.