arsenal

വെസ്റ്റ്ബ്രോംവിച്ചിനെ 4-0ത്തിന് തോൽപ്പിച്ചു

ലണ്ടൻ: ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ആഴ്സനൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ തോൽപ്പിച്ചു. അലക്സാണ്ടർ ലക്കാസറ്റെ രണ്ടാം പകുതിയിൽ രണ്ടുഗോളുകൾ നേടി.23-ാം മിനിട്ടിൽ ടിറേനി, 28-ാം മിനിട്ടിൽ സാക്ക എന്നിവർ നേടിയ ഗോളുകൾക്ക് ആഴ്സനൽ ആദ്യ പകുതിയിൽ മുന്നിലായിരുന്നു.60,64 മിനിട്ടുകളിലായിരുന്നു ലക്കാസറ്റെയുടെ ഗോളുകൾ.ലീഗിൽ ആഴ്സനലിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ 17കളികളിൽ നിന്ന് 23 പോയിന്റുമായി ആഴ്സനൽ 11-ാം സ്ഥാനത്തേക്ക് ഉയർന്നു.

മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ചു. ഹാരി കേൻ, സൺ ഹ്യൂംഗ് മിൻ, അൽഡേർവിയേഡ് എന്നിവരാണ് ഗോളുകൾ നേടിയത്.