sadhika-venugopal

നെയ്യാറ്റിൻകരയിലെ മരണപ്പെട്ട ദമ്പതികളുടെ കുട്ടികളുടെ വിഷയത്തിൽ ഇടപെടുകയും പരാതിക്കാരിയിൽ നിന്നും തർക്കഭൂമി വാങ്ങാൻ തീരുമാനിക്കുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിൽ താരമായി മാറുകയായിരുന്നു വ്യവസായി ബോബി ചെമ്മണ്ണൂർ. അതുവരെ അദ്ദേഹത്തെ ട്രോളുകയും പരിഹസിക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും തങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ട് 'ബോ ചെ'യെ ഏറെ പ്രശംസിക്കുകയും ചെയ്തു.

ഇക്കൂട്ടത്തിൽ ബോബിയെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നടി സാധിക വേണുഗോപാലും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ ബോബി ചെമ്മണ്ണൂരിന്റെ ഒരു ഫാൻ ആയിരുന്നില്ലെന്നും എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഈ നല്ല പ്രവൃത്തിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ലെന്നുമാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി വ്യക്തമാക്കിയിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിനെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹത്തിനായി 'വലിയ കരഘോഷം' നൽകുന്നുവെന്നും സാധിക പറയുന്നുണ്ട്.

ഒപ്പം മറ്റൊരു പോസ്റ്റിലൂടെ ബോബിക്കൊപ്പവും അദ്ദേഹത്തിന്റെ സ്വർണത്തിൽ പൊതിഞ്ഞ റോൾസ് റോയ്‌സ് കാറിനൊപ്പവുമുള്ള ചിത്രങ്ങൾ സാധിക നൽകിയിട്ടുണ്ട്. നടിയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് പ്രശംസകളുടെ എത്തുന്നത്. 'പാവമല്ലേ ബോബി ചേട്ടൻ?' എന്നും 'ബോ ചേ ഉയിർ' എന്നുമാണ് സാധികയുടെ ആരാധകർ ചിത്രങ്ങൾക്ക് താഴെയായി കമന്റുകളിടുന്നത്.