കൊൽക്കത്ത : ഹൃദ്രോഗത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ സൗരവ് ഗാംഗുലി സുഖം പ്രാപിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. കാര്യമായ പ്രശ്നങ്ങളില്ലാതെ സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. ഹൃദയ ധമനികളിൽ കണ്ടെത്തിയ മൂന്ന് ബ്ളോക്കുകളിൽ ഒന്ന് സ്റ്റെന്റ് ഉപയോഗിച്ച് നീക്കിയിരുന്നു. മറ്റുള്ളവയ്ക്ക് ആൻജിയോപ്ളാസ്റ്റി വേണമോ എന്ന് ആരോഗ്യനിലയിലെ പുരോഗതി അനുസരിച്ച് തീരുമാനിക്കും.