തിരുവനന്തപുരം : എസ്.എൻ.എ ടോറന്റോയുടെ വർഷാന്ത്യ കൂട്ടായ്മ ഓൺലൈൻായി സംഘടിപ്പിച്ചു. നിയുക്ത ബോർഡ് ചെയർമാൻ പ്രവിലാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജൻറ് മനോജ് കരാത്ത മുഖ്യാതിഥിയായിരുന്നു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഗെയിം ഷോകളും അരങ്ങേറി. പരിപാടികൾക്ക് ബിനു ശിവാനന്ദ് , ഷിജി അജി, അർച്ചന സിംഗ് , മനീഷ ശ്രീവാസ്‌തവ, രേഷ്‌മ വിശ്വംഭരൻ, ദിലീപ് കുമാർ, രാജേഷ് രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ:. ബിനു ശിവാനന്ദ് ( പ്രസിഡന്റ്), ദിലീപ് കുമാർ (വൈസ് പ്രസിഡന്റ്), ഷിജി അജി ( ജനറൽ സെക്രട്ടറി), വിനീത് ഗന്ധർത്തി ( ജോയിന്റ് സെക്രട്ടറി) , അനിൽ കുഞ്ഞിപറമ്പത്ത് (ട്രഷറർ ), രാജേഷ് രാജേന്ദ്രൻ (എക്സ് ഒഫിഷ്യോ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : മനീഷ ശ്രീവാസ്‌തവ, അർച്ചന സിംഗ് , അനിൽ സദാനന്ദൻ, ലെജു രാമചന്ദ്രൻ, ദീപ്തി പ്രസന്നൻ, രാഹുൽ രാജ്, വിപിൻ ദാസ് , സേതു കോതരാമത്ത് , സുരാജ് നായർ, സുജിത് സുധാകരൻ, അഭിഷേക് മേനോൻ.
എസ്.എൻ.എ ടൊറോന്റോയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം ശ്രീനാരായണഗുരുദേവ കൃതികളേയും , ഇതര സാമൂഹികവിഷയങ്ങളേയും തത്വശാസ്ത്രത്തെയും ആസ്പദമാക്കി നടത്തിയ ഓൺലൈൻ പ്രഭാഷണങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.