vaccine

ന്യൂഡൽഹി: കൊവാക്‌സിൻ നിർമിക്കാൻ ഭാരത് ബയോടെക്കിന് ഡി സി ജി ഐ അനുമതി നൽകി. ഇതിനായി ലെെസൻസ് നൽകിയതിന് പിന്നാലെ പരീക്ഷണ ഘട്ടങ്ങളിലെ പുതിയ വിവരങ്ങൾ സമർപ്പിക്കാനും ഡി സി ജി ഐ നിർദ്ദേശിച്ചു.

ഇന്ന് രാവിലെയോടെയാണ് ഡ്രഗ് കൺ​ട്രോളർ ജനറൽ കൊവാക്സിനും കൊവിഷീൽഡ് വാക്സിനും രാജ്യത്ത്
അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയതായി പ്രഖ്യാപനം നട‌ത്തിയത്. ഇതിന് പിന്നാലെയാണ് കൊവാക്സിൻ നിർമാണത്തിനായി ഭാരത് ബയോടെക്കിന് ഡി ജി സി ഐ അനുമതി നൽകിയത്.

ഭാരത് ബയോടെക്കും പൂനെ എൻ.ഐ.വിയും ഐ.സി.എം.ആറും ചേർന്ന് നിർമ്മിച്ച കൊവാക്‌സിൻ 25800 പേരിലാണ് ആകെ പരീക്ഷിച്ചത്.എന്നാൽ ഇവ എത്രമാത്രം ഫലപ്രദമാണെന്നത് സംബന്ധിച്ച വ്യക്തമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. അതേസമയം രണ്ട് വാക്‌സിനുകളും 110 ശതമാനം സുരക്ഷിതമാണെന്നും ഒരുതരത്തിലുമുള്ള ആശങ്കയ്ക്ക് ഇടയില്ലെന്നും ഡി സി ജി ഐ വ്യക്തമാക്കി.