roshna-ann-roy

താനും ഭർത്താവ് കിച്ചു ടെല്ലസും താനും പരസ്പരം പുണർന്നുനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് നടി റോഷ്‌ന ആൻ റോയ്. തന്റെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് നടി ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ഇരുവരുടെയും ശരീരത്തിലുള്ള ടാറ്റൂകളും ശ്രദ്ധ നേടുകയാണ്. ചിത്രത്തോടൊപ്പം മനോഹരമായ ഒരു അടിക്കുറിപ്പാണ് റോഷ്‌ന നൽകിയിരിക്കുന്നത്.

roshna1

'പുതിയ വർഷം, പുതിയ സ്വപ്‌നങ്ങൾ, പുതിയ അവസരങ്ങൾ. എനിക്ക് അവൻ നൽകുന്ന പ്രണയത്തെ മറ്റാർക്കും അനുഭവിച്ചറിയാനാകില്ല. അതാണ് അവനെ ഇത്രയും സ്പെഷ്യൽ ആക്കുന്നത്. ലവ് യൂ ഡിയർ.'-റോഷ്‌ന കുറിച്ചു. ചിത്രത്തോടൊപ്പം 'ഫസ്റ്റ് ന്യൂ ഇയർ ടുഗതർ' എന്നുള്ള ഹാഷ്ടാഗും റോഷ്‌ന നൽകിയിട്ടുണ്ട്. ഫോട്ടോഗ്രാഫർ മോജിൻ തിനവിളയിലാണ് ദമ്പതികളുടെ ഈ മനോഹര ചിത്രം പകർത്തിയിരിക്കുന്നത്.

roshna2

ഏറെനാളത്തെ പ്രണയത്തിന് ശേഷം നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ഒമർ ലുലു സംവിധാനം ചെയ്ത 'അടാർ ലൗവി'ലൂടെ റോഷ്‌ന താരമായി ഉയരുന്നത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ കിച്ചു.

roshna3