തിരുവനന്തപുരം: എൻസിപി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി മന്ത്രി എ കെ ശശീന്ദ്രൻ ഡൽഹിയിലേക്ക്. നാളെ പ്രഫുൽ പട്ടേലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മറ്റന്നാൾ മുംബയിൽ എത്തി ശരത് പവാറിനെയും കാണും.
സംസ്ഥാന നേതൃയോഗം വിളിച്ച് നിലപാട് വ്യക്തമാക്കണമെന്ന് കൂടിക്കാഴ്ചയിൽ ശശീന്ദ്രന്‍ ആവശ്യപ്പെടും. മാണി സി കാപ്പനും പവാറിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ അടുത്തയാഴ്ച കേരളത്തിലെത്തും.
പാലാ സീറ്റ് കൈവിട്ടുകളയുന്നതിൽ മാണി സി കാപ്പന് എതിർപ്പുണ്ട്. കഷ്ടപ്പെട്ട് ജയിച്ച പാലാ സീറ്റ് താൻ തോല്‍പ്പിച്ചവര്‍ക്ക് കൊടുക്കാന്‍ പറയുന്നതിൽ ധാര്‍മികതയില്ലെന്ന് ഇടതുമുന്നണി നേതൃത്വത്തെ മാണി സി കാപ്പൻ അറിയിച്ചിട്ടുണ്ട്.
പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാൽ ഇതിൽ പ്രതിഷേധിച്ച് യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്‍റെ ആലോചനയെന്നാണ് സൂചന.എന്നാൽ എ കെ ശശീന്ദ്രൻ പക്ഷത്തിന് എൽഡിഎഫ് വിടുന്നതിനോട് എതിർപ്പുണ്ട്.