aa

ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റെഫ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന അൽ കറാമ എന്ന ചിത്രം യുഎഇയിൽ ആരംഭിച്ചു. സുമേഷ് ആൻഡ് രമേഷിനുശേഷം ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഒന്നിക്കുന്ന ചിത്രമാണ് അൽ കറാമ.ഹണി ബീ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഗണപതിയാണ് അൽകറാമയിലെ മറ്റൊരു പ്രധാന താരം. വൺ വേൾഡ് എന്റർടെൈൻമെന്റ്സ് കാനഡയുടെ ബാനറിൽ വൺവേൾഡ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു. ബി. കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരാണ് ഗാനരചയിതാക്കൾ. നാസർ മാലിക് സംഗീതം ഒരുക്കുന്നു.