neyyatinkara-suicide

തിരുവനന്തപുരം: ജപ്തി നടപടിയ്ക്കിടെ പൊള്ളലേറ്റ് മരിച്ച രാജൻ- അമ്പളി ദമ്പതികളുടെ മകന് ജോലി വാഗ്ദ്ധാനവുമായി സിപിഎം. മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ അറിയിച്ചു.

അതേസമയം ദമ്പതികൾ മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. രാജനും അമ്പിളിക്കും പൊള്ളലേൽക്കാൻ കാരണം പൊലീസിന് പറ്റിയ വീഴ്ചയാണെന്നാണ് ആരോപണം. സംഭവസ്ഥലം സന്ദർശിച്ച അന്വേഷണ സംഘം രാജന്റെ മക്കളുടെ മൊഴി രേഖപ്പെടുത്തി. ജപ്തി നടപടിയ്ക്ക് പൊലീസ് അനാവശ്യമായി തിടുക്കം കാണിച്ചുവെന്നും മക്കൾ ആരോപിച്ചിരുന്നു.

പരാതിക്കാരിയായ വസന്തയ്ക്ക് പണം നൽകി ബോബി ചെമ്മണ്ണൂർ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തർക്കവും ഇതുവരെ മാറിയിട്ടില്ല. ഭൂമി സർക്കാർ മദ്ധ്യസ്ഥതയിൽ കുട്ടികൾക്ക് കൈമാറാനുള്ള ശ്രമത്തിലാണെന്നും, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇക്കര്യം ആവശ്യപ്പെടുമെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.