തമിഴിലെ ഹിറ്റ് ചിത്രം 'കോലമാവ് കോകില'ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. നയൻതാര കേന്ദ്രകഥാപാത്രമായ ചിത്രം ഹിന്ദിയിലെത്തുമ്പോൾ നായികയായെത്തുന്നത് ജാൻവി കപൂറാണ്.ഈ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പഞ്ചാബിലാണ് ചിത്രത്തിന്റെ ആദ്യഭാഗം ചിത്രീകരിക്കുക.ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന കോലമാവ് കോകില നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്തത്. 2018 ലാണ് ചിത്രം റിലീസ് ചെയ്തത്. ഡ്രഗ് റാക്കറ്റിന് കണ്ണിയാകേണ്ടിവരുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ശരണ്യ പൊൻവണ്ണൻ , യോഗി ബാബു, ജാക്ക്വലീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ജാൻവി കപൂറിന്റെ ഗുഞ്ചൻ സക്‌സേനയാണ് ഏറ്റവുമൊടുവിലെത്തിയ റിലീസ്. ചിത്രം ഒ .ടി .ടി റിലീസായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.