car

സ്പെയിൻ: പലരും തങ്ങളുടെ പ്രതികാരം തീർക്കുന്നത് പല തരത് തിലാണ്. എന്നാൽ കോടികൾ നഷ്ടം വരുത്തിയുള്ള പ്രതികാരത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ 31ന് സ്പെയിനിലുള്ള ഒരു മെഴ്സിഡസ് ബെൻസ് പ്ലാന്റിലെ മുൻ ജീവനക്കാരനാണ് തന്റെ പ്രതികാരം കോടികൾ വരുന്ന ബെൻസ് കാറുകളിൽ തീർത്തത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരത്തിൽ 44 കോടിയോളം രൂപ വിലവരുന്ന 50 കാറുകളാണ് നശിപ്പിച്ചത്. അതും മോഷ്ടിച്ചുകൊണ്ടുവന്ന ജെ.സി.ബി ഉപയോഗിച്ച്. അതും ബെൻസിന്റെ ഒരു കോടി വിലവരുന്ന വി ക്ലാസ് കാറും ഇലക്ട്രിക് വിറ്റോകളും ഉൾപ്പെടുന്നെന്നാണ് വിവരം.

പ്ലാന്റിന്റെ പ്രധാന കവാടം തകർത്താണ് ഇയാൾ ജെ..സി..ബിയുമായി ഉള്ളിൽ കടന്നത്.. വിവരം സെക്യുരിറ്റി പൊലീസിനെ അറിയിച്ചെങ്കിലും അക്രമം തടയാൻ വെടിയുതിക്കേണ്ടി വന്നു.. അത്രയും വലുതായിരുന്നു ഇയാൾ പ്ലാന്റിന് ഏൽപ്പിച്ചിരിക്കുന്ന നാശനഷ്ടം..

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.. ജെ..സി..ബി മോഷ്ടിച്ചതിനും പ്ലാന്റിൽ അതിക്രമിച്ച് കയറിയതിനും വൻ നാശനഷ്ടമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു..