നടൻ ബാലു വർഗീസും നടിയും ഭാര്യയുമായ എലീനയും അച്ഛനും അമ്മയുമാകാൻ പോകുന്ന സന്തോഷത്തിലാണ്. നിറവയറോടെയുള്ള എലീനയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ബാലു തന്നെയാണ് ആ സന്തോഷവാർത്ത ആരാധകരുമായി പങ്കിട്ടത്. മെയ് മാസത്തിൽ കുഞ്ഞതിഥിയെത്തുമെന്നും ഞങ്ങൾക്ക് കാത്തിരിക്കാനാകുന്നില്ലെന്നും ഇതൊരു സാഹസികതയുടെ തുടക്കമാണെന്നുമാണ് ബാലു കുറിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു ഇരുവരും വിവാഹതിരായത്. വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഹണി ബീ, കിംഗ് ലയർ, ഇതിഹാസ തുടങ്ങിയവയാണ് ബാലു അഭിനയിച്ച മറ്റു ചിത്രങ്ങൾ.