shivraj-singh-chouhan

ഭോപ്പാൽ: സർക്കാർ പട്ടികയിലെ മുൻഗണനാ വിഭാഗങ്ങൾക്ക് ആദ്യം വാക്‌സിൻ നൽകണമെന്നത് കൊണ്ട് കൊവിഡ് വാക്സിൻ തത്ക്കാലം സ്വീകരിക്കില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

''ആദ്യം വാക്സിൻ മറ്റുള്ളവർക്ക് നൽകണം.മുൻഗണനാ പട്ടികയിൽപ്പെട്ട ആളുകൾക്ക് ആദ്യം കുത്തിവയ്പ്പ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നമ്മളിപ്പോൾ പ്രവർത്തിക്കേണ്ടത്', ചൗഹാൻ പറഞ്ഞു.

എന്നാൽ, ചൗഹാന്റെ തീരുമാനത്തിൽ സംശയം രേഖപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. വാക്സിനുകളെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നിരിക്കുന്നതിനാൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ആദ്യം വാക്‌സിൻ നൽകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.