യുവനടന്മാരിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാണ് അർജുൻ അശോകൻ. നായകനായും സഹതാരമായുമൊക്കെ അർജുൻ മലയാള സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു അർജുന് മകൾ പിറന്നത്. അന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖ കുഞ്ഞെത്തിയ വിശേഷം അർജുൻ പങ്കു വച്ചത്. ഭാര്യ നിഖിതയ്‌ക്കും കുഞ്ഞിനുമൊപ്പമുള്ള അർജുന്റെ പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പറവ' എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ബിടെക്ക്, വരത്തൻ, മന്ദാരം, ഉണ്ട, ജൂൺ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.