പുതുവർഷത്തിൽ സൂപ്പർബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ.ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡുക്കാട്ടി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച പാനിഗാലെ വി2 ആണ് ഉണ്ണി മുകുന്ദൻ തന്റെ ഗാരേജിലെത്തിച്ചത്. ഇന്ത്യയിൽ ഏകദേശം 24 ലക്ഷം രൂപയാണ് പാനിഗാലെ വി2 സൂപ്പർ ബൈക്കിന്റെ ഓൺറോഡ് വില. താരം തന്നെയാണ് ഇഷ്ട വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണിതെന്നാണ് താരം കുറിച്ചത്. എറണാകുളം വൈറ്റില ഷോറൂമിലെത്തിയാണ് താരം സ്വപ്‌ന വാഹനം സ്വന്തമാക്കിയത്.മേപ്പടിയനാണ് ഉണ്ണിമുകുന്ദൻ ഏറ്റവുമൊടുവിൽ പൂർത്തിയാക്കിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പരോഗമിക്കുകയാണ്. ഈ ചിത്രം തിയറ്ററുകളിലെത്തും.