പുരാണകഥാപാത്രമായ ശകുന്തളയാവാൻ സാമന്ത അക്കിനേനി ഒരുങ്ങുന്നു. കാളിദാസന്റെ നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖർ തെലുങ്കിലൊരുക്കുന്ന ചിത്രത്തിലാണ് സാമന്ത ശകുന്തളയാകുന്നത്.മിത്തോളജിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ പേരും 'ശാകുന്തളം' എന്നാണ്. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് മണി ശർമയാണ്. ശകുന്തളയുടെ വീക്ഷണകോണിൽ നിന്ന് ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാകും ചിത്രം പറയുകയെന്നാണ് സൂചന.അനുഷ്‌ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ഗുണശേഖർ. ഫാമിലി മാൻ എന്ന വെബ് സീരിസിലാണ് ഏറ്റവുമൊടുവിൽ സാമന്ത അഭിനയിച്ചത്.