അമിത് ചക്കാലക്കൽ പ്രധാന വേഷത്തിൽ എത്തുന്ന യുവം 2021 ഫെബ്രുവരിയിൽ റിലീസിനൊരുങ്ങുന്നു. സർക്കാർ തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്.ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ചു പിങ്കു പീറ്റർ സംവിധാനം നിർവഹിക്കുന്നു. ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോൺ കുട്ടി എഡിറ്റിംഗ് , സജിത്ത് പുരുഷൻ ഛായാഗ്രഹണം