വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് നടി ടാന്യ റോബർട്സ് (65) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ടാന്യയുടെ മരണം കൊവിഡ് ബാധമൂലമല്ലെന്നാണ് പ്രാധമിക വിവരം. വിക്ടോറിയ ലേ ബ്ലം എന്നാണ് ടാന്യയുടെ യഥാർത്ഥ പേര്. ആദ്യ കാലത്ത് മോഡലായിരുന്ന ടാന്യ, 1975ൽ ഇറങ്ങിയ ഫോഴ്സ്ഡ് എൻട്രിയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 85ൽ ഇറങ്ങിയ വ്യൂ ടു കിൽ എന്ന ജയിംസ് ബോണ്ട് ചിത്രത്തിൽ നായികയായി. ഷീന, ബോഡി സ്ലാം, നൈറ്റ് ഐസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചാർലീസ് ഏഞ്ചൽസ് അടക്കം നിരവധി ടെലിവിഷൻ സീരിസുകളുടേയും ഭാഗമായി. 2005ൽ പുറത്തിറങ്ങിയ ബാർബർ ഷോപ്പെന്ന സീരിസിലാണ് അവസാനം അഭിനയിച്ചത്. പരേതനായ ബാരി റോബർട്സ് ആണ് ഭർത്താവ്.