satracinica

ലണ്ടൻ: ആസ്ട്രാസെനെക്ക- ഓക്സ്ഫോർഡ് വാക്സിന്റെ ആദ്യത്തെ ഡോസ് യു.കെയിൽ നൽകി. ഇതോടെ ഈ വാക്സിൻ ആദ്യമായി നൽകിയ ആദ്യത്തെ രാജ്യമാണ് യു.കെ. റിട്ടയേഡ് മെയിന്റനൻസ് മാനേജരായിരുന്ന ബ്രയാൻ പിങ്കർ(82)​പ്രദേശത്തെ ചർച്ചിൽ ആശുപത്രിയിൽ ആദ്യത്തെ വാക്സിൻ സ്വീകരിച്ചു.

കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ ഗതാഗത യോഗ്യവുമായ ആസ്ട്രാസെനെക്ക ഓക്സ്ഫോർഡ് വാക്സിൻ യു.കെയിൽ ആറ് ആശുപത്രികളിൽ തിങ്കളാഴ്ച ലഭ്യമാക്കും. ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഇത് ഓക്സ്ഫോർഡിൽ കണ്ടുപിടിച്ചതിൽ അഭിമാനിക്കുന്നു- പിങ്കർ പറഞ്ഞു.. വരും ദിവസങ്ങളിൽ കൂടുതൽ രോഗികൾക്കും ആരോഗ്യ പരിപാലന ജീവനക്കാർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് നഴ്സ് സാം ഫോസ്റ്റർ പറഞ്ഞു. കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ സുപ്രധാന നിമിഷമാണ് വാക്സിൻ കണ്ടുപിടിച്ചത്. ഇതോടെ ഈ മഹാമാരിയുടെ അവസാനം കാണാൻ കഴിയും. ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

ഫ്രിഡ്ജിലെ താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്നതിനാൽ മറ്റ് വാക്സിനെക്കാൾ ചിലവ് കുറവാണ് ഓക്സ്ഫോഡ് വാക്സിന്.

അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ടര കോടി പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ട് കോടി അമ്പത്തിഏഴ് ലക്ഷമായി ഉയർന്നു. 1.87 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 2.11 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. 1,91,726 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 3,60,078 പേർ മരിച്ചു. ഒരു കോടി ഇരുപത്തിനാല് ലക്ഷം പേർ സുഖം പ്രാപിച്ചു.
ബ്രസീലിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിയേഴ് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.96 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു.

ചൈനയിൽ വീണ്ടും വൈറസ് കണ്ടെത്തി

ചൈനയിലെ ഓട്ടോ പാർക്ക് പാക്കേജുകളിൽ ജോലിചെയ്യുന്ന നിരവധി പേർക്ക് കൊവിഡ് 19 വാക്സിൻ കണ്ടെത്തിയതായി റിപ്പോർട്ട്.. ഷാങ്സി പ്രവിശ്യയിലെ ജിൻചെംഗ് നഗരത്തിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.. വൈറസിന്റെ സാനിധ്യം കണ്ടെത്തിയതോടെ പാക്കിംഗ് കേന്ദ്രങ്ങൾ താത്കാലികമായി പൂട്ടി. ഉത്പന്നങ്ങളുമായി അടുത്ത് സമ്പർക്കം പുലർത്തിയ എല്ലാവരെയും കൊവിഡ് ടെസ്റ്റ് നടത്തി. അതിൽ പലർക്കും കൊവിഡ് നെഗറ്റീവാണെന്ന് അധികൃതർ പറഞ്ഞു.

ഇനിയും മഹാമാരികൾ വരും

കൊവിഡ് ഭീതി വിട്ടുമാറുന്നതിന് മുൻപ് തന്നെ അടുത്ത മഹാമാരി ലോകത്തെ പിടിപെടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ലോകത്തെ മനുഷ്യരാശിക്ക് വെല്ലുവിളിയായ മാരക രോഗങ്ങൾക്ക് പിന്നാലെ ഡിസീസ് എക്സ് എന്നാണ് പുതിയ രോഗത്തിന് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്. അതിനാശകാരിയാകാം 'ഡിസീസ്​ എക്​സ്​' എന്ന്​ 1976ൽ ആദ്യമായി എബോള വൈറസ്​ കണ്ടുപിടിച്ച പ്രഫസർ ജീൻ ജാക്വസ്​ മുയെംബെ തംഫും മുന്നറിയിപ്പ്​ നൽകുന്നു.