s-jaishankar

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ ത്രിദിന ശ്രീലങ്കൻ സന്ദർശനം ഇന്ന് ആരംഭിക്കും. ശ്രീലങ്കൻ നേതൃത്വവുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സമ്പൂർണ ചർച്ച നടത്തും. ജനുവരി അഞ്ച് മുതൽ ഏഴ് വരെ ജയ്ശങ്കർ ശ്രീലങ്കൻ സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.