krishnakumar

തിരുവനന്തപുരം: നടിയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണയെ കാണുന്നതിന് വേണ്ടിയാണ് താൻ നടന്റെ മരുതൻകുഴിയിലുള്ള വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി.

മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫസൽ ഉൾ അക്ബറാണ് ഇന്നലെ രാത്രി ഒമ്പതര മണിയോടെ കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റ് ചാടി കടക്കുകയും വീട്ടിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തത്.

കൃഷ്ണകുമാറും കുടുംബവും നോക്കി നിൽക്കെയാണ് പ്രതി ആക്രമണ ശ്രമം നടത്തിയത്. സംഭവസമയത്ത് അഹാന കൃഷ്ണ വീട്ടിലുണ്ടായിരുന്നില്ല.

പ്രതിയുടെ ബന്ധുക്കളുമായി പൊലീസ് സംസാരിച്ചുവെങ്കിലും ഫസലിനെ ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ തങ്ങൾക്ക് താത്പര്യമില്ല എന്നാണ് അവരുടെ നിലപാട്.

ഫസലിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്നും ഇയാൾ ലഹരിക്കടിമയാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. നടന്റെ വീടിനു നേരെയുണ്ടായ അതിക്രമ ശ്രമത്തിന്‌ പിന്നിൽ രാഷ്ട്രീയ കാരണങ്ങളല്ല ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി.