vijayvargiya

കൊൽക്കത്ത: ബി.ജെ.പിയുടെ കൊൽക്കത്ത റോഡ് ഷോയ്ക്കിടെ മുതിർന്ന നേതാക്കളായ കൈലാഷ് വിജയ്‌വർഗിയ, മുകുൾ റോയ് എന്നിവരുടെ വാഹനങ്ങൾക്കുനേരെ ഷൂ ഏറ്. ഗതാഗത കുരുക്കുണ്ടാകാനുള്ള സാദ്ധ്യത അടക്കമുള്ളവ ചൂണ്ടിക്കാട്ടി കൊൽക്കത്ത പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നു.

വർഗിയയുടെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ. ബി.ജെ.പിയുടെ പുതിയ കൊൽക്കത്ത സോൺ നിരീക്ഷകനും മുൻ കൊൽക്കത്ത മേയറുമായ സോവൻ ചാറ്റർജിയും റോഡ് ഷോയിൽ പങ്കെടുത്തുവെങ്കിലും അദ്ദേഹത്തിനു നേരെ ഷൂ ഏറ് ഉണ്ടായില്ല.

പൊലീസ് അനുമതി നൽകിയില്ലെങ്കിലും പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത സോവൻ ചാറ്റർജിയെ സ്വാഗതം ചെയ്യുന്നതിനായി സമാധാനപരമായ റോഡ് ഷോ നടത്തുമെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു