messi-500

മാഡ്രിഡ് : സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് വേണ്ടി 500-ാം മത്സരം കളിച്ച് ഇതിഹാസ താരം ലയണൽ മെസി. ഹ്യുവെസ്കയ്ക്ക് എതിരെയായിരുന്നു അഞ്ഞൂറാനായി മെസി എത്തിയത്. മത്സരത്തിൽ മെസിക്ക് പക്ഷേ ഗോളടിക്കാനായില്ള. എന്നാൽ അതിന് വഴിയൊരുക്കാൻ കഴിഞ്ഞു.

ബാഴ്സയ്ക്ക് വേണ്ടി 500 മത്സരം കളിക്കുന്ന ആദ്യ വിദേശതാരമാണ് മെസി.

എതിരില്ലാത്ത ഒരു ഗോളിന് ഹ്യുയേസ്കയെ തകർത്ത് ബാഴ്സലോന അഞ്ചാം സ്ഥാനത്തേക്ക് കയറി. 27–ാം മിനിട്ടിലാണ് പാസിൽനിന്ന് ഫ്രാങ്ക് ഡി ജോംഗ് വിജയഗോൾ നേടിയത്. 16 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായാണ് ബാഴ്സ അഞ്ചാമതെത്തിയത്.

മറ്റു മത്സരങ്ങളിൽ വിയ്യാറയൽ 2–1നു ലെവാന്റെയെയും എയ്ബർ 2–0ന് ഗ്രനാഡയെയും അത്‍ലറ്റിക്കോ ബിൽബാവോ 1–0ന് എൽഷെയെയും തോൽപിച്ചു. റയൽ ബെറ്റിസ് 1–1നു സെവിയ്യയെയും റയൽ സോസിഡാഡ് 1–1ന് ഒസാസുനയെയും സമനിലയിൽ പിടിച്ചു. ഗെറ്റാഫെ സ്വന്തം ഗ്രൗണ്ടിൽ 1–0നു റയൽ വല്ലഡോലിഡിനോടു തോറ്റു.