ganguly

കൊൽക്കത്ത:ഹൃദയാഘാതത്തെത്തുടർന്ന് ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നാളെ ആശുപത്രി വിട്ടേക്കും.ശനിയാഴ്ച വീട്ടിൽ വ്യായാമത്തിനിടെയാണ് ഗാംഗുലി കുഴഞ്ഞുവീണത്. പരിശോധനയിൽ ഹൃദയധമനികളിൽ മൂന്ന് ബ്ളോക്കുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ഒന്ന് സ്റ്റെന്റ് ഉപയോഗിച്ച് മാറ്റിയിരുന്നു. മറ്റുള്ളവയുടെ കാര്യത്തിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് തീരുമാനമെ‌ടുക്കും. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.