kane-williamson

ക്രൈസ്റ്റ്ചർച്ച് : പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാൻഡ് നായകൻ കേൻ വില്യംസണിന് (112)സെഞ്ച്വറി.ആദ്യ ഇന്നിംഗ്സിൽ 297 റൺസിന് ആൾഔട്ടായ പാകിസ്ഥാനെതിരെ രണ്ടാം ദിവസം കളിനിറുത്തുമ്പോൾ 286/3 എന്ന നിലയിലാണ് കിവീസ്. ടോം ലതാം (33),ടോം ബ്ളൻഡേൽ(16), റോസ് ടെയ്‌ലർ(12) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 89 റൺസുമായി ഹെൻട്രി നോക്കോൾസാണ് വില്യംസണിന് കൂട്ട്.ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇതുവരെ 215 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.ലീഡിലെത്താൻ കിവീസിന് 12 റൺസ് കൂടി മതി.