vaccine

തിരുവനന്തപുരം: യു.കെയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ അതിതീവ്ര വെെറസ് കേരളത്തിലുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. യു.കെയിൽ നിന്നെത്തിയ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കോഴിക്കോട് രണ്ട്,ആലപ്പുഴ രണ്ട്,കോട്ടയം ഒന്ന്,കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.


വളരെ വേഗത്തിൽ ശരീരത്തിനുള്ളിൽ പെരുകാനും പകരാനും കഴിയുമെന്നതാണ് കൊവിഡ് വെെറസിന്റെ പുതിയ വകഭേദത്തിനുള്ള പ്രത്യേകത.അതിതീവ്ര വെെറസ് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കി.

അതീവജാഗ്രത വേണമെന്നും വിദേശത്തുനിന്ന് എത്തുന്നവർ സ്വമേധയാ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതൽ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.