lanka-cricket

ജോഹന്നാസ് ബർഗ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്സിൽ 157 റൺസിന് ആൾഔട്ടായ ലങ്ക രണ്ടാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 113/4 എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 302 റൺസിന് ആൾഔട്ടായിരുന്നു.ഡീൻ എൽഗാർ (127) സെഞ്ച്വറി നേടി. ഇപ്പോൾ 32 റൺസ് പിന്നിലാണ് ലങ്ക.