amit-shah

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ ജനുവരി 14ന് ചെന്നൈ സന്ദർശിക്കും. തുഗ്ലക്ക് മാസികയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് ഷാ എത്തുന്നത്.

ബി.ജെ.പിയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന്റെ സന്ദർശനം സഹായിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എടുക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് പാർട്ടിയുടെ സംസ്ഥാനതല നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തുമെന്നാണ് വിവരം.