ചലച്ചിത്ര പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെ.ജി.എഫിന്റെ രണ്ടാം ഭാഗം കെ.ജി.എഫ് ചാപ്പ്റ്റർ 2 മലയള പ്രേക്ഷകർക്കായി അവതിരിപ്പിക്കുക പൃഥ്വിരാജ് പ്രൊഡക്ഷൻസ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. റോക്കി ഭായുടെ കഥ അനാവരണം ചെയ്യാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"ഞാൻ കെ.ജി.എഫ് ഫ്രാഞ്ചൈസിയുടെയും അതുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും വലിയ ആരാധകനാണ്. ലൂസിഫറിനുശേഷം ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള സാധ്യത ചർച്ച ചെയ്യുന്നതിനായി
ഹംബിൾ ഫിലിംസ് എന്നെ ആദ്യമായി സമീപിച്ചിരുന്നു. രാജ്യത്ത് ഏറ്റവും അധികം പ്രതീക്ഷിക്കപ്പെടുന്ന ഒരു ചലചിത്രം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതാണ് ഇതിന് ഏറ്റവും നല്ല തുടക്കം.കെ.ജി.എഫ് 2
അവതരിപ്പിക്കുന്നതിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് അഭിമാനം കൊള്ളുന്നു. ദശലക്ഷകണക്കിന് ആളുകളെ പോലെ ഞാനും റോക്കിയുടെ കഥ അറിയാൻ കാത്തിരിക്കുകയാണ്."
KGF 2. I’m a huge fan of the KGF franchise and pretty much everything associated with it. Hombale films was among the...
Posted by Prithviraj Sukumaran on Monday, 4 January 2021