ആലപ്പുഴ: എംപി എ.എം ആരിഫിന് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബ്ലഡ് പ്രഷർ കൂടിയതിനാലാണ് ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. ഏഴാം തിയതി വരെ എംപി പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് റദ്ദാക്കിയതായി എംപിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു.