kattana
.അതിരപ്പള്ളി വാഴച്ചാലിൽ കനാലിൽ വീണ് നാല് കിലോമീറ്റർ ദൂരേക്കൊഴുകിയ കുട്ടിയാനയെ തേടി ആനക്കൂട്ടം ജനവാസ കേന്ദ്രത്തിലേക്കെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതിരോധം തീർത്തതോടെ കാട്ടാനക്കൂട്ടം തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ചു.