
മനാമ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒരു കഫേക്കും റസ്റ്റോറന്റിനുമെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതിരിക്കുക, ടേബിളുകൾക്കിടയിൽ രണ്ടു മീറ്റർ അകലമെന്ന നിയമം ലംഘിക്കുക, ജീവനക്കാർ ഫേസ് മാസ്ക് ധരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് റസ്റ്റൊറന്റിനെതിരെയുള്ള കുറ്റം. പലതവണ ഉപയോഗിക്കാവുന്ന ഷീഷ പൈപ്പ് ഉപയോഗിച്ചതിനാണ് കഫേക്കെതിരെ കേസെടുത്തത്. കേസ് ലോവർ ക്രിമിനൽ കോടതിക്ക് കൈമാറി. നിയമലംഘനം കണ്ടെത്തിയ റസ്റ്റൊറന്റും കഫേയും അടപ്പിക്കുകയും ചെയ്തു.