nanci

വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് നേതാവ് മിച്ച് മക് കോണലിന്റെയും ഡെമോക്രാറ്റിക് പാർട്ടി നേതാവും സ്പീക്കറുമായ നാൻസി പെലോസിയുടെയും വീടുകൾക്കു നേരെ ആക്രമണം. നാൻസി പെലോസിയുടെ സാൻഫ്രാൻസിസ്കോയിലുള്ള വീടിനു മുന്നിൽ ചായം ഒഴിക്കുകയും പന്നിയുടെ തല നിക്ഷേപിക്കുകയും ചെയ്തു..

'എന്റെ പണം എവിടെ', 'പാവങ്ങളെ മിച്ച് കൊല്ലുന്നു' എന്നിങ്ങനെയാണ് മിച്ച് മക് കോണലിന്റെ കെന്റക്കിയിലുള്ള വീടിന്റെ ചുവരുകളിൽ എഴുതിയിരിക്കുന്നത്.

ഡമോക്രാറ്റുകൾ നയിക്കുന്ന കോൺഗ്രസ് പുതിയ പാക്കേജ് അംഗീകരിച്ചെങ്കിലും റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റ് പുതിയ വർധന അംഗീകരിക്കാൻ തയാറായില്ല. കൊവിഡ് 19 മഹാമാരിയെ നേരിടുന്നതിന് പൊതുജനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഇരുവരുടെയും വീടുകൾക്കു നേരെ ആക്രമണം നടന്നത്. 90000 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിന് അടുത്തിടെയാണ് കോൺഗ്രസ് അംഗീകാരം നൽകിയത്. ഇതുപ്രകാരം വ്യക്തികൾക്ക് 600 ഡോളറായിരുന്ന സഹായധനം 2,000 ഡോളറായി വർധിക്കും.