കറാച്ചി: പാക്കിസ്ഥാനിൽ കൽക്കരി ഖനനിത്തൊഴിലാളികളെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി വധിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ആണ് സംഭവം. ന്യൂനപക്ഷ വിഭാഗമായ ഷിയ ഹസാര സമുദായത്തിൽപ്പെട്ട 11 ഖനനത്തൊഴിലാളികളാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ജോലിക്കായി പോകുന്നതിനിടെ അക്രമിസംഘം തൊഴിലാളികളെ തടഞ്ഞുനിറുത്തി ഈ സമുദായത്തിൽപ്പെട്ടവരെ മാത്രം തിരഞ്ഞു പിടിച്ച് തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നിരോധിത ലഷ്കറെ ജംഗ്‍വി ഭീകരസംഘടന ഈ സമുദായത്തിൽപ്പെട്ടവർക്കെതിരെ മുൻപും ആക്രമണം നടത്തിയിട്ടുണ്ട്. അതേസമയം ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.