trump

വാഷിംഗ്ടൺ: അമേരിക്കയിൽ പുതിയ പ്രസിഡന്റ് അധികാരത്തിൽ ഏറാൻ നാളുകൾ മാത്രമാണ് ഇനിയുള്ളത്. എന്നിട്ടും ട്രംപ്- ബൈഡൻ തർക്കം ശക്തമായിത്തന്നെ തുടരുകയാണ്. ഇതിനിടയിൽ തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ട ഓട്ട് വേണമെന്ന് ആവശ്യപ്പെട്ട് ജോർജിയയിൽ സ്​റ്റേറ്റ്​ സെക്രട്ടറി ബ്രാഡ്​ റാഫൻസ് ​പെർഗറെ ഭീഷണിപ്പെടുത്തുന്ന ട്രംപിന്റെ ശബ്ദരേഖ പുറത്തുവന്നു. ജോർജിയയിൽ ബൈഡന്റെ വിജയം ദുർബലപ്പെടുത്തി തന്നെ വിജയിപ്പിക്കാൻ ആവശ്യമായ വോട്ടുകൾ കണ്ടെത്തണമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം.