cinema-theatre-

തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. ജനുവരി 5 മുതലാണ് തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് തിയേറ്ററുകൾ തുറക്കേണ്ട സമയം. ഒന്നിടവിട്ട സീറ്റുകളിൽ മാത്രം ആളുകളെ ഇരുത്തണം. ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടീഫിക്കറ്റ് നിർബന്ധമാണ്. മൾട്ടിപ്ലക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്തണം.

സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിക്കാവൂ. കൊവിഡ് ലക്ഷണങ്ങളുള്ളവരെ ഒരിക്കലും സിനിമ ഹാളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കരുത്. ആവശ്യമായ മുൻകരുതലുകൾ തിയേറ്റർ അധികൃതർ എടുക്കണം

എന്നാൽ ചലച്ചിത്ര പ്രദർശനത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും തിയേറ്ററുകൾ ഇപ്പോൾ തുറക്കാൻ സാധിക്കില്ല എന്ന നിലപാടിലാണ് ഉടമകൾ. തിയേറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ഉടമകളുടെ സംഘടനയായ ഫയോകിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും.