തിരുവനന്തപുരം: 14കാരൻ മകനെ ലൈംഗികമായി പീഡിപ്പിച്ച വക്കം സ്വദേശിയായ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതേതുടർന്നാണ് ഇവരും ഭർത്താവും തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചുവെന്നും വിവരം. കാമുകനെ ഇവർ വീഡിയോ കോൾ ചെയ്യുന്നത് സ്ത്രീയുടെ മൂത്ത മകനായ 17 വയസുകാരൻ കാണുകയും അത് തന്റെ അച്ഛനെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്നാണ് ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് നാട്ടിലെത്തിയ അച്ഛൻ കുട്ടികളെയും കൊണ്ട് ഗൾഫിലേക്ക് പോകുകയായിരുന്നു. ഇവിടെ വച്ചാണ് സംഭവത്തിലെ ഇരയായ 14കാരൻ സംഭവിച്ച കാര്യങ്ങൾ അച്ഛനോട് പറയുന്നത്. തുടർന്ന് ഇവർ നാട്ടിലെത്തിയ ശേഷം ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയ്ക്ക് കൗൺസലിംഗ് നൽകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അച്ഛനോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കുട്ടി ചൈൽഡ്ലൈൻ പ്രവർത്തകരോടും പറഞ്ഞത്. ശേഷം ചൈൽഡ്ലൈൻ പ്രവർത്തകർ കടയ്ക്കാവൂർ പൊലീസിന് നൽകിയ പരാതിയിൽ കുട്ടിയുടെ അമ്മയെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ താൻ മകനോട് അത്തരത്തിൽ പെരുമാറിയിട്ടില്ല എന്നാണ് കുറ്റക്കാരിയായ സ്ത്രീ പറയുന്നത്. നിലവിൽ ഇവർ റിമാൻഡിലാണ്. നിലവിൽ അട്ടകുളങ്ങര വനിതാ ജയിലിലാണ് യുവതിയെ പാർപ്പിച്ചിരിക്കുന്നത്. 2020 ഡിസംബർ ഇരുപത്തിയെട്ടാം തീയതിയാണ് മകനെ പീഡിപ്പിച്ച കുറ്റത്തിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.