ആരോഗ്യആരോഗ്യശീലങ്ങൾ പിന്തുടരുന്നതിന് കുട്ടിക്കാലത്തേ പരിശീലനം ലഭിക്കേണ്ടതാണ്. ഇത്തരം ശീലങ്ങൾ ചെറുപ്പത്തിലേ അവർക്ക് നല്‌കുക. ആരോഗ്യത്തിന് പരമപ്രധാനമാണ് ശരീര ശുചിത്വം. ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക. പുറത്തു പോയി വരുമ്പോൾ കുളിക്കുക.
ഈ ശീലം രോഗബാധക്കുള്ള സാധ്യത കുറയ്ക്കും. കണ്ണുകൾ, മൂക്ക്, വായ എന്നിവ രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മാർഗ്ഗമാണ്. അഴുക്ക്പുരണ്ട കൈകൊണ്ട് മുഖത്ത് സ്പർശിക്കരുതെന്ന് പഠിപ്പിക്കുക.
നിത്യവും വ്യായാമം ചെയ്യാൻ ശീലിപ്പിക്കുന്നത് രോഗപ്രതിരോധശക്തിയും ആരോഗ്യവും നല്‌കും. അലസരായിരിക്കാൻ അനുവദിക്കരുത്. ടിവി കണ്ടുകൊണ്ട് ആഹാരം കഴിക്കുന്ന ശീലം ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് ശീലിപ്പിക്കരുത്. കുട്ടി നേരത്തെ ഉറങ്ങുന്നെന്നും നേരത്തെ ഉണരുന്നുവെന്നും ഉറപ്പാക്കുക, ഈ രീതി ശീലിപ്പിക്കുക. ടിവി കണ്ടുകൊണ്ടോ മൊബൈൽ ഫോൺ നോക്കിയോ രാത്രി സമയം ചെലവഴിക്കരുത്.
പഴങ്ങളും ഇലക്കറികളും അടങ്ങിയ ബാലൻസ് ചെയ്ത ഭക്ഷണക്രമം പാലിക്കുക. ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.