covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ മരണം 18,59,598 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,03,57,569 ആയി ഉയർന്നു. നിലവിൽ 2,28,088 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയൊമ്പത് ലക്ഷം പിന്നിട്ടു. 1,49,886 പേർ മരിച്ചു. രാ​ജ്യ​ത്ത് ജ​നി​ത​ക​മാ​റ്റം​ ​വ​ന്ന​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ ​ 38​ ​ആ​യി​ ​ഉ​യ​ർ​ന്നു.​ ​പു​തു​താ​യി​ 9​ ​പേ​ർ​ക്ക് ​കൂ​ടി​ ​രോ​ഗ​ബാ​ധ​ ​സ്ഥിരീകരിച്ചു.


ലോകത്ത് രോഗ ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ രണ്ട് കോടി പതിമൂന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3.61 ലക്ഷം പേർ മരിച്ചു. ഒരു കോടി ഇരുപത്തിയാറ് ലക്ഷം പേർ സുഖം പ്രാപിച്ചു. ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. 1,96,591 പേർ മരണമടഞ്ഞു. അറുപത്തിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി.