ന്യൂഡൽഹി: രാജ്യത്ത് ഈയാഴ്ച തന്നെ കൊവിഡ് വാക്‌സിൻ വിതരണം തുടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുക.
രാജ്യത്ത് കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകൾക്കാണ് ഡ്രഗ്സ് കൺട്രോളർ ഉപാധികളോടെ അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിനാണ് കൊവാക്സിന്‍. കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചിരുന്നു.