climate

ന്യൂഡൽഹി: ഏറ്റവും താപനില കൂടിയ വർഷങ്ങളിലൊന്നായിരുന്നു 2020 എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് (ഐഎംഡി). 1901ന് ശേഷം ചൂട് കൂടിയ വർഷങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് 2020 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ 2016 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം താപനില കുറവായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ശരാശരി അന്തരീക്ഷ ഊഷ്മാവിനേക്കാൾ 0.29 ഡിഗ്രി ചൂട് 2020ൽ കൂടുതലായിരുന്നെന്നും (1981-2010 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ) കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. കഴിഞ്ഞ മാർച്ച്, ജൂൺ ഒഴികെയുള്ള എല്ലാ മാസങ്ങളിലും ഇന്ത്യയുടെ ശരാശരി താപനില സാധാരണയേക്കാൾ കൂടുതലായിരുന്നു.

ശരാശരി താപനില (താപനില കൂടിയ മാസങ്ങൾ)

സെപ്തംബർ-0.72 ഡിഗ്രി സെൽഷ്യസ്( 1901 മുതൽ ഏറ്റവും താപനില കൂടിയ മാസം)

ഓഗസ്റ്റ് -0.58 ഡിഗ്രി സെൽഷ്യസ്( താപനിലയിൽ രണ്ടാമത്)

ഒക്ടോബർ -0.94 ഡിഗ്രി സെൽഷ്യസ്( താപനിലയിൽ മൂന്നാമത്)


ഏറ്റവും താപനില കൂടിയ അഞ്ച് വർഷങ്ങൾ

2016 (0.71 ഡിഗ്രി സി)

2009 (0.55 ഡിഗ്രി സി)

2017 (0.541 ഡിഗ്രി സി)

2010 (0.539 ഡിഗ്രി സി)

2015 (0.42 ഡിഗ്രി സി)

രാജ്യത്ത് കഴിഞ്ഞ വർഷം മഴയും ഇടിമിന്നലും മൂലം 1,565 ൽ അധികം ആളുകൾ മരിച്ചത്. കൂടാതെ ചുഴലി കാറ്റിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു.