krishna-kumar-daughter

യുവാവ് വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. 'ഓസി ടോക്കീസ്' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞ ദിവസം നടന്നതിനെക്കുറിച്ച് ദിയ തുറന്നുപറഞ്ഞിരിക്കുന്നത്.


'ഹൻസിക പിറകിൽ നിന്നും എന്നെ വിളിച്ച് ഇക്കാര്യം കാണിച്ചു. താഴെ ഒരു സഹോദരൻ ഗേറ്റിൽ ചാരി കിടക്കുന്നു. അയാളെ കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി. ഇയാളെക്കുറിച്ച് ഹൻസികയോട് ചോദിച്ചപ്പോൾ അറിയില്ലെന്നു പറഞ്ഞു. അമ്മ പോയി വാതിൽ തുറന്ന് എന്തുവേണമെന്ന് ചോദിച്ചു. ഗേറ്റ് തുറക്കെന്നായിരുന്നു മറുപടി.അയാൾ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത്. ചില തമിഴ് സൈക്കോ പടങ്ങളിൽ നമ്മൾ കാണുന്നതുപോലെയുള്ള അവസ്ഥ.

അമ്മ ഇക്കാര്യം പറഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെ പേടിയായി. അച്ഛൻ മുകളിൽ വന്ന് അയാളോട് പറഞ്ഞു മനസിലാക്കാം എന്നു തീരുമാനിച്ചു. അയാൾക്കൊരു ബോധവുമില്ലെന്ന് ഞങ്ങൾക്ക് തോന്നി. ചിരിച്ചുകൊണ്ടാണ് അച്ഛൻ അയാളോട് സംസാരിച്ചത്. എന്നാൽ വീട്ടിലെ വാതിൽ തുറക്ക് എന്നിട്ട് സംസാരിക്കാം എന്നാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്. വാതിൽ തുറന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന് അച്ഛൻ ചോദിച്ചു, അങ്ങനെയെങ്കിൽ മതിൽ ചാടി കടക്കുമെന്ന് അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു.'- ദിയ പറഞ്ഞു.